लोकाः समस्ताः सुखिनो भवन्तु .. ....ലോകാഃ സമസ്താഃ സുഖിനോ ഭവന്തു

Monday 22 February 2016

North Zone Cricket Tournament & Yuvashakthi shuttle Tournament

നോർത്ത് സോൺ ക്രിക്കറ്റ് ടൂർണമെന്റ് റിപ്പോർട്ട് 21/02/2016
കാസർഗോഡ് കണ്ണുർ ,വയനാട്, കോഴിക്കോട് ,മലപ്പുറം ജില്ല കളുടെ പൂർണ പങ്കാളിത്വത്തോടെ കോഴിക്കോട് ജില്ല എറ്റെടുത്ത നോർത്ത് സോൺ  ക്രിക്കറ്റ് ടൂർണമെന്റ് വളരെ ഭംഗിയായി നടത്താൻ കോഴിക്കോട് യുവജന സഭയ്ക്ക് സാധിച്ചു മാധവേട്ടന്റെയും ജയേഷ് എന്റെ യും കോഴിക്കോട് ജില്ല സന്ദർശനത്തിന്റെ ഫലമായി ബാലുശ്ശേരി യുവജന സഭ പൂർവ്വാധികം ഊർജസ്വലരായി ക്രിക്കറ്റ് നടത്തിപ്പിന് വേണ്ട എല്ലാ സജി കരണങ്ങളും ചെയ്തു തന്നു ബാലുശ്ശേരി യുവജന സഭ സെക്ര: അർജ്ജുൻ പ്രസി: രാഹുൽ എന്നിവരുടെ പ്രവർത്തനം അഭിനന്ദനാർഹമാണ്  കൂടാതെ ജില്ല ജോ :സെക്ര: അജിത്ത് രാമലൂരിന്റെ സംഘടന മികവ് പ്രശംസനിയമാണ്.കോഴിക്കോടിന്റെ ഏതൊരു പ്രവർത്തനത്തിനും യുവജനങ്ങളെ നയിക്കുന്ന ജില്ല പ്രസി :ജയശങ്കർ ജി യും സെക്ര: ശ്രീദേവികളവും സംഘടന പ്രവർത്തനം ചിട്ടയോടു കൂടി ചെയ്യുവാൻ വളരെ ശ്രദ്ധിക്കുന്നു ഏതു സമയത്തും വേണ്ട മാർഗനിർദ്ദേശങ്ങൾ തരുന്ന സംസ്ഥാന സെക്രട്ടറി മാധവേട്ടനും ജില്ല നിരിക്ഷകൻ ജയേഷ് ജി യും ഉത്തര മേഖല പ്രതിനിധി രാകേഷ് ജി യുടെ സഹകരണമാണ് കോഴിക്കോട് ജില്ല യുവജന സഭ  ആക്ടിവ് ആകാൻ കാരണം

യുവ ശക്തി ഷട്ടിൽ ടൂർണമെന്റ്

യുവാക്കൾക്ക് മാത്രമല്ല യുവശക്തിക്കും ടൂർണമെന്റ് നടത്താൻ സാധിക്കുമെന്ന് കാണിക്കുവാനും പരിക്ഷണടി സ്ഥാനത്തിൽ കോഴിക്കോട് ജില്ല യുവശക്തികളെ പങ്കെടുപ്പിച്ച് ജില്ല സെക്ര: ശ്രീദേവിയും ശാന്തികൃഷ്ണയും  നടത്തിയ ഷട്ടിൽ ടൂർണമെന്റ്‌ യുവശക്തിയുടെ സംഘടന മികവ് തെളിയിച്ചു സോണുകൾ തിരിച്ചോ സംസ്ഥാനമൊട്ടാകെയുള്ള യുവശക്തി അംഗങ്ങളെ കോർത്തിണക്കി സംസ്ഥാന യുവശക്തി ഷട്ടിൽ ടൂർണമെന്റ് നടത്താനാണ് കോഴിക്കോട് യുവശക്തിയുടെ ആഗ്രഹം



ബാലുശ്ശേരി യുവജന കുടുംബ സംഗമം

ജില്ല സന്ദർശനവേളയിൽ മാധവേട്ടൻ പറഞ്ഞ ഒരു അഭിപ്രായത്തിൽ വളരെ ചുരിങ്ങിയ ദിവസങ്ങൾ കൊണ്ട് ബാലുശ്ശേരി യുവജന സഭ പ്രവർത്തകർ നടത്തിയ കുടുംബ സംഗമം എത്ര അഭിനന്ദിച്ചാലും മതിയാകില്ല സംസ്ഥാന സെക്ര: മാധവൻ മരങ്ങാട് ഉത്ഘാടനം ചെയ്ത  കുടുംബ സംഗമം കുടുംബ പങ്കാളിത്വം കൊണ്ട് ശ്രദ്ധേയമായി

നോർത്ത് സോൺ ക്രിക്കറ്റും യുവശക്തി ഷട്ടിൽ ടൂർണമെന്റും യുവജന കുടുംബ സംഗമവും വൻ വിജയമാക്കി തന്ന എല്ലാ സംസ്ഥാന ഭാരവാഹികളോടും ജില്ല ടീം അംഗങ്ങളോടും ബാലുശ്ശേരി മാതൃസഭ, യുവജന സഭ പ്രവർത്തകരോടും എല്ലാവരോടും നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നു

എന്ന്


കോഴിക്കോട് യുവജന സഭ